ഹമദ് രാജാവിന് ആശംസകൾ അറിയിച്ച് കുവൈത്ത് അമീർ

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. കുവൈത്ത് ദേശീയദിനത്തിലും വിമോചനദിനത്തിലും ബഹ്റൈൻ നൽകിയ ഐക്യദാർഢ്യത്തിനാണ് രാജാവിന് അമീർ ആശംസ നേർന്നത്. ആശംസകൾക്ക് ഹമദ് രാജാവ് നന്ദി അറിയിച്ചു. ബഹ്റൈൻ രാജ്യത്തിനും ജനങ്ങൾക്കും ഹമദ് രാജാവിന്‍റെ നേതൃത്വത്തിൽ കൂടുതൽ പുരോഗതിയുണ്ടാകട്ടെയെന്നും കുവൈത്ത് അമീർ ആശംസിച്ചു.
saasasasasdsd