താജുൽ ഉലമ സ്വദഖത്തുല്ല മുസ്‍ലിയാരുടെ നാൽപതാം ആണ്ടനുസ്മരണം സംഘടിപ്പിച്ചു
കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ സ്ഥാപക നേതാവും പ്രഥമ ജനറൽ സെക്രട്ടറിയും അവിഭക്ത സമസ്തയുടെ പ്രസിഡന്റുമായിരുന്ന താജുൽ ഉലമ സ്വദഖത്തുല്ല മുസ്‍ലിയാരുടെ നാൽപതാം ആണ്ടനുസ്മരണം സംഘടിപ്പിച്ചു. ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റിയുടെ കീഴിൽ മുഹറഖ് കെ.എം.സി.സി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.സഈദ് മുസ്‍ലിയാർ നരിക്കാട്ടേരി അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് അബൂയൂസുഫ് ഉദ്ഘാടനം ചെയ്തു. എ.പി.സി. അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി മുഹറഖ് ഏരിയ സെക്രട്ടറി അബ്ദുൽ റഷീദ്, കെ.എം.സി.സി സംസ്ഥാന സീനിയർ നേതാവ് കരീം മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. സിദ്ദീക്കലി നാദാപുരം സ്വാഗതവും അനസ് ഖൈമ നന്ദിയും പറഞ്ഞു.
്ിു്ിു
