ബഹ്റൈനിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സൗദി പൗരന് ഒരു വർഷം തടവുശിക്ഷ വിധിച്ചു
പുതുവത്സര ദിവസത്തിൽ ബഹ്റൈനിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സൗദി പൗരന് ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ഹൂറയിലെ റസ്റ്റാറന്റിന് മുന്നിൽ വെച്ചാണ് സംഭവം നടന്നത്.
ഇവിടെ ഒരാൾ പ്രശ്നമുണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ച് എത്തിയ പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. ഉദ്യോഗസ്ഥരുടെ മാതാവിനെ ചേർത്ത് അസഭ്യം പറയുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്ത സൗദി പൗരൻ്റെ ആക്രണമത്തിൽ ഉദ്യോഗസ്ഥന് മുഖത്തും കഴുത്തിലും പരിക്കേറ്റിരുന്നു.
്ിുപ്പ
