രോഗികളായ കുട്ടികൾക്ക് ഫോർമുല വൺ ഡ്രൈവർമാരുമായി സംവദിക്കാൻ അവസരമൊരുക്കി
രോഗികളായി ആശുപത്രികളിൽ കിടക്കുന്ന കുട്ടികൾക്ക് ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്‌സ് ഓൺലൈനായി കാണാനും ഡ്രൈവർമാരുമായി ഓൺലൈനിൽ സംവദിക്കാനും അവസരമൊരുക്കിയത് ശ്രദ്ധേയമായി. കുട്ടികളുടെ കുടുംബങ്ങളുടെയും ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിന്റെയും ഏകോപനത്തിൽ റോയൽ മെഡിക്കൽ സർവിസസും കിങ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലും ബഹ്‌റൈൻ ഓങ്കോളജി സെന്ററും ചേർന്നാണ് വെർച്വൽ മീറ്റപ് സംഘടിപ്പിച്ചത്. ഓട്ടോമേറ്റഡ് റോബോട്ടിക് ഉപകരണത്തിലൂടെ കുട്ടികൾ
എഫ് വൺ ഡ്രൈവർമാരുമായി സംസാരിച്ചു. ഫോർമുല വൺ ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റെഫാനോ ഡൊമെനിക്കാലി കുട്ടികളുമായി നേരിട്ടും സംവദിച്ചു.
േ്ിേ
