ഐ.സി.എഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ദ്വദിന ഖുർആൻ പ്രഭാഷണം മാർച്ച് 7ന്


ഐ.സി.എഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ദ്വദിന ഖുർആൻ പ്രഭാഷണം മാർച്ച് 7ന് ആരംഭിക്കും. രാത്രി ഏഴ് മണി മുതൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശ തീരം ഖുർആൻ പ്രഭാഷണ പരിപാടിയിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും പണ്ഡിതനും പ്രഭാഷകനുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തും. 2012 മുതൽക്കാണ്  ഐ.സിഎഫ് പ്രകാശ തീരം പരിപാടിക്ക് സംഘടിപ്പിച്ചുവരുന്നത്. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഇതോടൊപ്പം ‘വിശുദ്ധ ഖുർആൻ മാനവ രാശിയുടെ വെളിച്ചം’ എന്ന പ്രമേയത്തിൽ നടക്കുന്ന റമദാൻ ക്യാമ്പയിനിന്റെ ഭാഗമായി ഖുർആനിൻ്റെ മഹത്വം, സൗന്ദര്യം, സന്ദേശം എന്നിവ ഉൾകൊള്ളിച്ചു കൊണ്ട് ‘ഖുർആൻ ലീഡർ’ എന്ന പേരിൽ സെൻട്രൽ തലങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കുമെന്നും, 

ഹൽഖതൂൽ ഖുർആൻ, മുബാഹസ പണ്ഡിത സംഗമം, സാന്ത്വന സേവന പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി ഇഫ്‌താർ, സകാത് ഡ്രൈവ്, തുടങ്ങി നിരവധി പദ്ധതികൾ റമദാൻ മാസം ഉണ്ടാകുമെന്നും ഇവർ അറിയിച്ചു. ഐസിഎഫ് പ്രസിഡണ്ട് കെ.സി. സൈനുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം, വൈസ്. പ്രസിഡന്റ് അബൂബക്കർ ലത്വീഫി, വി.പി.കെ. അബൂബക്കർ ഹാജി, സിയാദ് വളപട്ടണം, നിസാർ എടപ്പാൾ, ഷമീർ പന്നൂർ, ഫൈസൽ ചെറുവണ്ണൂർ, മുസ്തഫ ഹാജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

article-image

ോേ്ോേ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed