ബഹ്റൈൻ സ്ത്രീകൾ എല്ലാ മേഖലകളിലും തങ്ങളുടേതായ ഇടം കണ്ടെത്തിയതായി മന്ത്രിസഭ യോഗം
അന്താരാഷ്ട്ര വനിതദിനമാചരിക്കുന്ന വേളയിൽ ബഹ്റൈൻ സ്ത്രീകൾ എല്ലാ മേഖലകളിലും തങ്ങളുടേതായ ഇടം കണ്ടെത്തുകയും അവരുടെ കഴിവുകൾ സമൂഹത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്നതായും ബഹ്റൈൻ മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. റമദാനിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് വില വർധിക്കാതിരിക്കാനും ആവശ്യമായ സ്റ്റോക് ഉറപ്പുവരുത്താനുമാവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെ ശ്രമങ്ങളെ കാബിനറ്റ് അഭിനന്ദിച്ചു. 41ആമത് അറബ് ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിലെ പങ്കാളിത്തം, ഈജിപ്ത്, ജോർഡൻ, മൊറോക്കോ എന്നീ രാജ്യങ്ങളുമായുള്ള ജി.സി.സി സംയുക്ത മന്ത്രിതല സമിതി യോഗ പങ്കാളിത്തം, മനുഷ്യാവകാശ കമീഷൻ 55ആമത് ഉന്നതതല യോഗ പങ്കാളിത്തം എന്നിവയെക്കുറിച്ച റിപ്പോർട്ടുകൾ വിവിധ മന്ത്രിമാർ യോഗത്തിൽ അവതരിപ്പിച്ചു.
ഫോർമുല വൺ കാറോട്ട മത്സരം വലിയ വിജയമായെന്നും ഇത്തവണത്തെ മത്സരം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയെന്നും വിലയിരുത്തിയ യോഗം പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച സംഘാടക സമിതി, ആഭ്യന്തര മന്ത്രാലയം, ഇന്‍റർനാഷനൽ സർക്യൂട്ട് ഉന്നതാധികാര സമിതി, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ അതോറിറ്റികൾ തുടങ്ങിയവർക്ക് നന്ദി അറിയിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം ചേർന്നത്.
ോേ്ോേ
