ട്രംപിനെ തെരഞ്ഞെടുപ്പിൽ‍ നിന്ന് വിലക്കിയ കൊളറാഡോ കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി


യുഎസ് മുന്‍ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെ തെരഞ്ഞെടുപ്പിൽ‍ നിന്ന് വിലക്കിയ കൊളറാഡോ കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ഇതോടെ 50 സംസ്ഥാനങ്ങളിലെയും ബാലറ്റുകളിൽ‍ ട്രംപിന്റെ പേര് ഉണ്ടാകുമെന്ന് ഉറപ്പായി. റിപ്പബ്ലിക്കന്‍ പാർ‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാർ‍ത്ഥിയെ കണ്ടെത്താനുള്ള കൊളറാഡോ പ്രൈമറി നടക്കാനിരിക്കെയാണ് ട്രംപിന് ഏറെ ആശ്വാസകരമായ വിധി. 2021 ജനുവരി 6ന് നടന്ന ക്യാപിറ്റോൾ‍ ആക്രമണത്തെ പിന്തുണച്ചന്നെ കേസിലാണ് കൊളറാഡോ കോടതി ട്രംപിനെ ബാലറ്റിൽ‍ നിന്ന് ഒഴിവാക്കിയിരുന്നത്. അമേരിക്കന്‍ ഭരണഘടനയുടെ 14ആം ഭേദഗതി പ്രകാരം ട്രംപിന് വീണ്ടും പൊതുവേദിയിൽ‍ തുടരാനാകില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബർ‍ 19ന് കൊളറാഡോ കോടതിയുടെ വിധി. 

എന്നാൽ‍ ഈ വിധി ഇന്ന് സുപ്രിംകോടതി ജഡ്ജിമാർ‍ ഏകകണ്ഠമായി തള്ളുകയായിരുന്നു. രാജ്യതാത്പര്യത്തിനെതിരായി കലാപമുണ്ടാക്കാന്‍ ശ്രമിച്ചയാളെ മാറ്റിനിർ‍ത്താമെന്ന ഭരണഘടനയുടെ 14ആം ഭേദഗതി ട്രംപിനെതിരെ നിലനിൽ‍ക്കുമെന്നായിരുന്നു മുന്‍പ് ചില കോടതികളുടെ നിരീക്ഷണങ്ങൾ‍. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനായി 2021 ജനുവരി ആറിന് ക്യാപിറ്റർ‍ ഹിൽ‍ കലാപം നടന്നത് ട്രംപിന്റെ പൂർ‍ണമായ അറിവോടെയാണെന്ന് സൂചിപ്പിച്ചായിരുന്നു ട്രംപിനെതിരെ കീഴ്‌ക്കോടതിയുടെ വിധി.

article-image

sdfgdf

You might also like

  • Straight Forward

Most Viewed