ഇന്ത്യൻ ക്ലബ് അലക്‌സ് മെമ്മോറിയൽ 5−എ−സൈഡ് ഇന്ത്യൻ എക്‌സ്‌പാറ്റ് ഫുട്‌ബോൾ & ഹോക്കി ഫിയസ്റ്റ ഫെബ്രുവരി 17 മുതൽ


ഇന്ത്യൻ ക്ലബ് അലക്‌സ് മെമ്മോറിയൽ 5−എ−സൈഡ് ഇന്ത്യൻ എക്‌സ്‌പാറ്റ് ഫുട്‌ബോൾ & ഹോക്കി ഫിയസ്റ്റ 2024 ഫെബ്രുവരി 17 മുതൽ 29 വരെ നടക്കും. ഓപ്പൺ വിഭാഗത്തിൽ ഒമ്പത് കളിക്കാർ വരെയുള്ള ടീമുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ടൂർണമെൻ്റിൽ മൊത്തം 50−ലധികം ടീമുകൾ മത്സരിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ലബ് അധികൃതർ അറിയിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് മാത്രമാണ് ഫുട്ബോൾ ടൂർണമെൻ്റിൽ പങ്കെടുക്കാൻ കഴിയുക. എന്നാൽ ഹോക്കി ടൂർണമെൻ്റിൽ ഏത് രാജ്യക്കാർക്കും മത്സരിക്കാൻ സാധിക്കുന്നതാണ്. 

ക്യാഷ് പ്രൈസുകളും ട്രോഫികളും അടങ്ങുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് നൽകുന്നതാണ്. മത്സരത്തിലേക്കുള്ള പ്രവേശന ഫീസ് 40 ദിനാർ ആയിരിക്കുമെന്നും സംഘാടകർ അറിയിച്ചു. ഫെബ്രുവരി 13 വരെയാണ് രജിസ്ട്രേഷനുകൾ സ്വീകരിക്കുക. ടൂർണമെൻ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്  39125578 അല്ലെങ്കിൽ 66743498 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

െംമെമ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed