മുഖാബയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടയാളെ കൊല ചെയ്തതാണെന്ന് പൊലീസ്

ബഹ്റൈനിലെ മുഖാബയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടയാളെ കൊല ചെയ്തതാണെന്ന് പൊലീസ് കണ്ടെത്തി. കൊല നടത്തിയ പ്രതിയെക്കുറിച്ച വിവരങ്ങൾ കണ്ടെത്താനായിട്ടുണ്ട്. പ്രതി കൃത്യം നടത്തിയശേഷം സ്വന്തം നാട്ടിലേക്ക് പോവുകയായിരുന്നു. ഇയാളെ തിരികെ എത്തിക്കുന്നതിനും വിചാരണ നടത്തുന്നതിനും ഇന്‍റർപോളിന്റെ സഹായം തേടാനാണ് സാധ്യത.
47കാരനായ ഇന്ത്യൻ പ്രവാസിയാണ് മുഖാബയിലെ ഒരു ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
aeff