പ്രവാസിമിത്രയുടെ കലാ സാംസ്കാരിക സായാഹ്നം നിറക്കൂട്ട് ശ്രദ്ധേയമായി


പ്രവാസിമിത്ര സംഘടിപ്പിച്ച നിറക്കൂട്ട് കലാ സാംസ്കാരിക സായാഹ്നം സ്ത്രീ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധരുമായ ഒത്തൊരുമയുള്ള ഒരു സ്ത്രീ കൂട്ടായ്മയിൽ എത്താൻ കഴിഞ്ഞത് വലിയ സന്തോഷം നൽകുന്നുവെന്ന് പ്രവാസിമിത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച ബഹ്റൈനിലെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തക ഷെമിലി പി. ജോൺ പറഞ്ഞു. പ്രവാസി സ്ത്രീ സമൂഹത്തിന്റെ വിശാലമായ പൊതു പ്ലാറ്റ്ഫോമാണ് പ്രവാസിമിത്ര ലക്ഷ്യം വെക്കുന്നതെന്ന് അധ്യക്ഷത വഹിച്ച പ്രവാസിമിത്ര പ്രസിഡന്റ് വഫ ഷാഹുൽ പറഞ്ഞു.  

പ്രവാസിമിത്ര ജനറൽ സെക്രട്ടറി സഞ്ജു സാനു സ്വാഗതമാശംസിച്ചു. സാഹിത്യ സാംസ്കാരിക മേഖലകളിലെ പെൺസാന്നിധ്യങ്ങളായ സബിന കാദർ, ജയനി ജോസ്, ഉമ്മു അമ്മാർ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ലിഖിത ലക്ഷ്മൺ നിയന്ത്രിച്ച നിറക്കൂട്ടിന് ഷിജിന ആഷിക് നന്ദി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. 

article-image

dsfzzdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed