പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ 2024 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു


പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ മൂന്നാമത് വാർഷികവും 2024 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്മസ്−പുതുവത്സരാഘോഷവും  സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ  ബിനു മണ്ണിൽ, ബി.കെ.ജി ഹോൾഡിങ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ കെ.ജി. ബാബുരാജ്‌ എന്നിവർ ഭദ്രദീപം കൊളുത്തി  ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ സെക്രട്ടറി സുഭാഷ് തോമസ്  സ്വാഗതം പറഞ്ഞ യോഗത്തിൽ   പ്രസിഡന്റ് വി. വിഷ്ണു അധ്യക്ഷപ്രസംഗം നടത്തി. ബിജു ജോർജ്,  ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി  സഹവികാരി ഫാ. ജേക്കബ് തോമസ് ക്രിസ്മസ്−പുതുവത്സര സന്ദേശം നൽകി. ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക അസോസിയേഷനിലെ അംഗത്തിനും മറ്റൊരു അംഗത്തിന്റെ ആശ്രിതക്കും ചികിത്സാ സഹായമായി പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

ഇതോടൊപ്പം അകാലത്തിൽ ബഹ്റൈനിൽ  മരിച്ച സുനിൽകുമാറിന്റെ ആശ്രിതർക്കുള്ള ധനസഹായ ഫണ്ടിലേക്ക് അസോസിയേഷൻ അംഗങ്ങൾ സ്വരൂപിച്ച തുക കോഓഡിനേറ്റേഴ്സായ  ബിജു ജോർജിനും മണിക്കുട്ടനും കൈമാറി. പ്രസിഡന്റായി വിഷ്ണു വി, ജനറൽ സെക്രട്ടറിയായി ജയേഷ് കുറുപ്പ്, ട്രഷററായി വർഗീസ്‌ മോടിയിൽ, രക്ഷാധികാരികളായി മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, വൈസ് പ്രസിഡന്റായി ബോബി പുളിമൂട്ടിൽ, ജോയന്റ് സെക്രട്ടറിയായി  വിനീത് വി.പി, അസിസ്‌റ്റന്റ് ട്രഷറർ അരുൺ പ്രസാദ്, ലേഡീസ്‌ വിങ് പ്രസിഡന്റ് ഷീലു വർഗീസ്, സെക്രട്ടറി സിജി തോമസ് എന്നിവർ അടങ്ങിയ 51 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റി സ്ഥാനമേറ്റു. അംഗങ്ങളുടെ  ക്രിസ്മസ് കരോൾ അടക്കമുള്ള കലാപരിപാടികളും അരങ്ങേറി. ബോബി പുളിമൂട്ടിൽ നന്ദി പറഞ്ഞു.

article-image

േം്ു്ിംു

You might also like

  • Straight Forward

Most Viewed