തൊഴിൽ നിയമലംഘനം; 207പേരെ നാട് കടത്തിയതായി ലേബർമാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി


തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കർശന നടപടികളെടുത്ത് ലേബർമാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. ജനുവരി 14 മുതൽ 20 വരെയുള്ള ഒരാഴ്ച്ച കാലയളവിൽ നടത്തിയ പരിശോധനകളിൽ താമസരേഖകളിലാത്തെ പിടികൂടിയ  207പേരെയാണ് നാട് കടത്തിയത്. ഇതു കൂടാതെ പരിശോധനയിൽ പിടിയിലായ 184 പേരെ തടവിലാക്കിയിട്ടുണ്ട്.

1159 പരിശോധനകളാണ് ഈ കാലയളവിൽ നടന്നത്. അഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പരിശോധനകളിൽ നിരവധി പേരാണ് പിടിക്കപ്പെടുന്നത്. കഴിഞ്ഞ നവംബർ 12 മുതൽ ജനവരി 20 വരെയുള്ള കാലയളവിൽ 1145 പേരെയാണ് അനധികൃതമായി ജോലിയെടുത്തതിന് നാട് കടത്തപ്പെട്ടത്. 

article-image

asefsd

You might also like

Most Viewed