രാജ്യത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എൽഎംആർഎ


രാജ്യത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 938 വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എൽഎംആർഎ അധികൃതർ അറിയിച്ചു. നവംബർ 12നും ജനുവരി 13നും ഇടയിൽ നടത്തിയ പരിശോധനയിൽ 605 ക്രമരഹിത തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അനധികൃത താമസക്കാർക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകൾ നടന്നത്.

ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക് എവിഡൻസ് എന്നിവ സംയുക്തമായാണ് കാമ്പയിനിൽ പങ്കെടുത്തത്. ഈ കാലയളവിൽ 1,174 പരിശോധനാ കാമ്പയിനുകൾ നടത്തിയതായും എൽ.എം. ആർ.എ അറിയിച്ചു. ജനുവരി 7 മുതൽ 13 വരെയുള്ള ഒരാഴ്ച്ച കാലയളവിൽ 68 അനധികൃത തൊഴിലാളികളെ തടങ്കലിലാക്കുകയും 88 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. 

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed