മആമീർ പാർക്ക് നവീകരണത്തിനു ശേഷം ഉദ്ഘാടനം ചെയ്തു

മആമീർ പാർക്ക് നവീകരണത്തിനു ശേഷം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ മുനിസിപ്പൽകാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. 2,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർക്കിന്റെ നവീകരണം ബാപ്കോ റിഫൈനറി കമ്പനിയുടെ പിന്തുണയോടെയാണ് പൂർത്തിയാക്കിയത്.
ചടങ്ങിൽ ബാപ്കോ റിഫൈനറീസ് സി.ഇ.ഒ ഡോ. അബ്ദുറഹ്മാൻ ജവാഹിരി, നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്‍റ് ജനറൽ സെക്രട്ടറി ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ, കാപിറ്റൽ സെക്രട്ടറിയേറ്റ് കൗൺസിൽ ചെയർമാൻ സാലിഹ് തറാദ, ഡയറക്ടർ മുഹമ്മദ് സഅദ് അസ്സഹ്ലി എന്നിവരും സന്നിഹിതരായിരുന്നു.
sdfsdf