മെഡ് കെയർ മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൽട്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


പ്രവാസി വെൽഫെയറിന് കീഴിൽ പ്രവർത്തിക്കുന്ന മെഡ് കെയർ മീറ്റ് യുവർ ഡോക്ടർ സൗജന്യ കൺസൽട്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നാം തവണ നടക്കുന്ന പരിപാടിയിൽ വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ പ്രഗത്ഭ ഡോക്ടർമാരുടെ കൺസൽട്ടേഷനും ആവശ്യമായ മരുന്നും സൗജന്യമായി നൽകി. 

ഡോ അനൂപ് അബ്ദുല്ല, ഡോ ദീപക്, ഡോ ഫമിൽ എരഞ്ഞിക്കൽ, ഡോ ഫൈസൽ, ഡോ ഗായത്രി പിള്ള, ഡോ ജയ്സ് ജോയ് എന്നിവരാണ് സിഞ്ചിലെ പ്രവാസി സെന്ററിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്തത്. പ്രവാസി വെൽഫെയർ പ്രസിഡണ്ട് ബദറുദ്ദീൻ പൂവാർ, വൈസ് പ്രസിഡണ്ട് മുഹമ്മദലി മലപ്പുറം, മെഡ് കെയർ കൺവീനർ മജീദ് തണൽ എന്നിവർ നേതൃത്വം നൽകി. 

article-image

േ്ിേ്ി

You might also like

Most Viewed