തൃശൂരിൽ തനിക്ക് വേണ്ടി എഴുതിയ ചുമരെഴുത്തുകൾ ടിഎൻ പ്രതാപൻ മായ്പ്പിച്ചു


തൃശൂരിൽ ടിഎൻ പ്രതാപനുവേണ്ടി എഴുതിയ ചുമരെഴുത്തുകൾ മായ്പ്പിച്ചു. ടിഎൻ പ്രതാപൻ എംപി തന്നെ ഇടപെട്ടാണ് കോൺഗ്രസ് പ്രവർത്തകർ എഴുതിയ ചുമരെഴുത്തുകൾ മായ്പ്പിച്ചത്. വെങ്കിടങ്ങ് സെന്ററിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ബിജെപിയും സുരേഷ് ഗോപിയ്ക്ക് വേണ്ടി നിലവിൽ പലയിടത്തും ചുമരെഴുത്ത് നടത്തിയിട്ടുണ്ട്.

‘പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്നതാണ് ചുമരെഴുത്ത്. കൈപ്പത്തി ചിഹ്നവും ഇതിൽ വരച്ചു ചേർത്തിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിലവിലെ എം.പിയാണ് ടി.എൻ പ്രതാപൻ.

article-image

BGNBFVFGHFGH

You might also like

Most Viewed