ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക്​ കമ്പനികളിൽ നാല്​ ശതമാനം സംവരണം വേണമെന്ന നിർദേശത്തിന്​ ശൂറ കൗൺസിലിന്റെ അംഗീകാരം


ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് കമ്പനികളിൽ നാല് ശതമാനം സംവരണം വേണമെന്ന നിർദേശത്തിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. നേരത്തെ ഇത് രണ്ട് ശതമാനമായിരുന്നു. 50 ലധികം ജീവനക്കാരുള്ള കമ്പനികൾക്കാണ് ഇത് ബാധകമാവുക.

തൊഴിൽ വിപണിയിൽ ശാരീരിക വെല്ലുവിളിയുള്ളവരെ കൂടുതൽ ഉൾപ്പെടുത്തുവാനും അതുവഴി അവരുടെ കുടംബങ്ങൾക്ക് താങ്ങായി മാറാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. ശാരീരിക വെല്ലുവിളിയുടെ തോതനുസരിച്ചായിരിക്കും ഇവരുടെ തൊഴിൽ വിഭജനമുണ്ടാകേണ്ടതെന്നും നിഷ്കർഷിച്ചിട്ടുണ്ട്.

article-image

fgdf

You might also like

Most Viewed