സാമൂഹ്യ പ്രവർത്തക സുരജ എസ്. നായർ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ


സാമൂഹ്യ പ്രവർത്തക സുരജ എസ്. നായരെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പി ധൻബാദ് എക്സ്പ്രസ്സിലെ ശുചിമുറിയിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. ഒഡീഷയിൽ സഹോദരിയുടെ വീട്ടിൽ പോയ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു സുരജ. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയാണ്. തമിഴ്നാട്ടിലെ ജോളാർപേട്ട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സഹയാത്രികർ സുരജയുടെ മൃതദേഹം ശുചിമുറിയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടർന്നുള്ള മരണമെന്നാണ് പ്രാഥമിക അനുമാനം. പ്രവാസിയായ ജീവനാണ് ഭർത്താവ്.

 

article-image

rtrtyrt

You might also like

Most Viewed