പുതുവർഷാശംസകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരികൾ

2024 പുതുവർഷത്തിലേക്ക് കടക്കുന്ന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും രാജ്യത്തിനും ജനങ്ങൾക്കും ശൂറ കൗൺസിൽ അധ്യക്ഷൻ അലി സാലിഹ് അസ്സാലിഹ്, പാർലമെന്‍റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം എന്നിവർ ആശംസകൾ നേർന്നു.
രാജ്യം കരസ്ഥമാക്കിയ നേട്ടവും സമാധാനവും നിലനിർത്താൻ കഴിയട്ടെയെന്ന് ആശംസയിൽ വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിൽ ഭരണാധികാരികൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവും കരുത്തുറ്റതാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ോേ്ിി