സിത്ര ഈസ്റ്റ് ടൗൺഷിപ് പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസ് സൽമാൻ നിർവ്വഹിച്ചു

സിത്ര ഈസ്റ്റ് ടൗൺഷിപ് പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർവഹിച്ചു. 6800 പാർപ്പിട യൂനിറ്റുകളാണ് ഇവിടെ നൽകിയത്. ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇത്തരമൊരു പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിൽ ഏറെ സന്തോഷമുള്ളതായി അദ്ദേഹം പറഞ്ഞു. മാന്യമായ പാർപ്പിടം ഓരോ പൗരന്റെയും അവകാശമാണെന്നും അത് സാധ്യമാക്കുന്നതിന് സർക്കാർ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുതിയ ടൗൺഷിപ്പുകളിലൂടെ വർധിച്ചുവരുന്ന പാർപ്പിടാവശ്യത്തെ നേരിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായി പാർപ്പിട കാര്യ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
sdfg