‘ബറാഹത്തുനാ ബഹ്റൈനിയ്യ’ പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്തു


‘ബറാഹത്തുനാ ബഹ്റൈനിയ്യ’ എന്ന പേരിൽ ആരംഭിച്ച പ്രത്യേക പരിപാടി സാമൂഹിക ക്ഷേമകാര്യ മന്ത്രി ഉസാമ ബിൻ അഹ്മദ് ഖലഫ് അൽ അസ്ഫൂർ ഉദ്ഘാടനം ചെയ്തു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദിയാറുൽ മുഹറഖിലെ അൽ ബറാഹ മാർക്കറ്റുമായി സഹകരിച്ചാണ് പരിപാടി. ഇത്തരം പരിപാടികൾ രാജ്യത്തോടും ഭരണാധികാരികളോടുമുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കാനും അതുവഴി ബഹ്റൈന്‍റെ പാരമ്പര്യവും ചരിത്രവും അറിയാനും വഴിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബഹ്റൈൻ പാരമ്പര്യത്തിലേക്കും  ചരിത്രത്തിലേക്കും എത്തിനോട്ടം നടത്തുന്ന ചിത്രങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു.

ഇത്തരം പരിപാടികൾക്ക് അൽ ബറാഹ മാർക്കറ്റ് നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബഹ്റൈൻ പ്രൊഡക്ടിവ് ഫാമിലിയുടെ ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും വിവിധ കലാവിഷ്കാരങ്ങളും പാരമ്പര്യ വിനോദ പരിപാടികളും കാർഷിക രീതികളും അടങ്ങുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വൈകീട്ട് മൂന്നുമുതൽ 10 വരെ നടക്കുന്ന പരിപാടികൾ ഈ മാസം അവസാനം വരെയുണ്ടാകും.

article-image

േിേ്ിേി

You might also like

  • Straight Forward

Most Viewed