കുര്യാക്കോസ് മാർ ക്ളിമിസ് വലിയ മെത്രപൊലിത്തക്ക് പ്രഥമ മാർത്തോമൻ പുരസ്കാരം നൽകി ആദരിക്കുന്നു

വിശുദ്ധ മാർത്തോമാ ശ്ളീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ആം വാർഷികചരണത്തിന്റെ ഭാഗമായി ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ മലങ്കര സഭയുടെ സീനിയർ മെത്രാപോലിത്ത കുര്യാക്കോസ് മാർ ക്ളിമിസ് വലിയ മെത്രപൊലിത്തക്ക് പ്രഥമ മാർത്തോമൻ’ പുരസ്കാരം നൽകി ആദരിക്കുന്നു. ഡിസംബർ 29നു ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഇടവക ദിനത്തിൽ വലിയ മെത്രാപൊലിത്തക്ക് വേണ്ടി മലങ്കര ഓർത്തഡോക്‌സ് സൽ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപോലിത്ത പുരസ്കാരം ഏറ്റു വാങ്ങുമെന്ന് ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക വികാരി റവ. ഫാ. സുനിൽ കുരിയൻ ബേബി, സഹ വികാരി റവ. ഫാ. ജേക്കബ് തോമസ് എന്നിവർ അറിയിച്ചു.
മാർത്തോമൻ ഫലകവും ഒരു ലക്ഷത്തി ഒന്ന് രൂപയും അടങ്ങുന്ന പുരസ്കാരം ഫെബ്രവരിയിൽ നാട്ടിൽ വെച്ച് നടക്കുന്ന സുന്നഹദോസിൽ പരിശുദ്ധ ബസേലിയോസ് മാത്തോമാ മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവയും ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയും വലിയ മെത്രാപ്പോലിത്തക്ക് കൈമാറും. ഡിസംബർ 29ന് നടക്കുന്ന ഇടവക ദിനത്തോടനുബന്ധിച്ച് മുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്ന മെഗാ പാപ്പ റാലി, ആധ്യാത്മിക സഘടനകളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, വിശുദ്ധ തോമാശ്ലിഹാ എന്ന ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം തുടങ്ങിയവയുമുണ്ടായിരിക്കുമെന്ന് ഇടവക ട്രസ്‌റ്റി ജീസൺ ജോർജ്, ഇടവക സെക്രട്ടറി ജേക്കബ് പി മാത്യു. പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റേഴ്‌സ് എന്നിവർ അറിയിച്ചു.
രകപരകപ