അല്‍ ഫുര്‍ഖാന്‍ ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്രസ 52 മത് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

അല്‍ ഫുര്‍ഖാന്‍ ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്രസ 52 മത് ബഹ്റൈൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. അദ്ലിയ അൽ ഫുർഖാൻ ആസ്ഥാനത്തെ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കായി ക്വിസ്, ഇസ്ലാമിക ഗാനം, അറബി ഗാനം, ഖുർആൻ പാരായണം, പ്രസംഗം, കഥ കഥനം ഖുർആൻ പരിഭാഷ, കാലിഗ്രാഫി എന്നീ വിഷയങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. മദ്രസ്സ പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം അദ്ധ്യക്ഷത വഹിച്ച പരിപാടി ശൈഖ് മുദഫ്ഫിർ ഉൽഘാടനം നിർവഹിക്കുകയും മൽസര വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു.
അധ്യാപികമാരായ ഷജാബീൻ , ആരിഫ , റജീന, സമീറ, ബിനൂഷ , ഇഷ , ഹൈഫ ,സജിത എന്നിവർ നിയന്ത്രിച്ച പരിപാടികൾക്ക്ഫാറൂഖ് മാട്ടൂൽ, ഇല്യാസ് കക്കയം, അനൂപ് തിരുർ, മനാഫ് കബീർ എന്നിവർ നേതൃത്വം നൽകി.
ോേ്ോ്