മൈത്രി ബഹ്റൈൻ സ്നേഹസംഗമം നടത്തി


ബഹ്റൈന്റെ 52ആമത് ദേശീയദിനത്തോടനുബന്ധിച്ച്  മൈത്രി ബഹ്റൈൻ സ്നേഹസംഗമം നടത്തി. സഖീർ ടെന്റ് ഹൗസിൽ  നടന്ന പരിപാടിയിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു. മൈത്രി ബഹ്‌റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. മൈത്രി രക്ഷാധികാരികളായ നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, ഫൈസൽ താമരശ്ശേരി, ജോയന്റ് സെക്രട്ടറി സലിം തയ്യിൽ, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

എക്സിക്യൂട്ടിവ് അംഗങ്ങളായ അൻസാരി കൊല്ലം, കോയിവിള മുഹമ്മദ് കുഞ്ഞ്, അനസ് കരുനാഗപ്പള്ളി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മൈത്രി ട്രഷർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.

article-image

േ്ിേ്ി

You might also like

  • Straight Forward

Most Viewed