ദേശീയദിനം ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസും ലൈറ്റ് ഓഫ് കൈൻഡ്നെസ് ബഹ്റൈനും ചേർന്ന് ദേശീയദിനം ആഘോഷിച്ചു. ഇതോട് അനുബന്ധിച്ചു സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ എഫ്.എം. ഫൈസൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ലൈറ്റ് ഓഫ് കൈൻഡ്നെസ് സാരഥി സെയ്ദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുക്കമ്മസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡന്റ് ജ്യോതിഷ് പണിക്കർ നന്ദി രേഖപ്പെടുത്തി. സെക്രട്ടറി മോനി ഓടിക്കണ്ടതിൽ, ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് കാത്തു സച്ചിൻദേവ്, വൈസ് ചെയർപേഴ്സൻ സന്ധ്യ രാജേഷ്, വേൾഡ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മണിക്കുട്ടൻ, സാമൂഹിക പ്രവർത്തകരായ ആദം ഇബ്രാഹിം, മൊയ്‌തീൻ പയ്യോളി, ജാവേദ് പാഷ, ശിവകുമാർ, വി.സി. ഗോപാലൻ, മൻഷീർ എന്നിവർ സംസാരിച്ചു. ലേഡീസ് ഫോറം പ്രസിഡന്റ് സോണിയ വിനു ദേവ്, അൽഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്രീതം ഷെട്ടിക്ക് ഉപഹാരം കൈമാറി.
ിുപിപബ