ഇന്ത്യൻ സ്‌കൂൾ ബഹ്റൈന്റെ ഇസ ടൗണിലെയും റിഫയിലെയും കാമ്പസുകളിൽ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കും


വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സഹായകരമാവുന്ന രീതിയിൽ ഇന്ത്യൻ സ്‌കൂൾ ബഹ്റൈന്റെ ഇസ ടൗണിലെയും റിഫയിലെയും കാമ്പസുകളിൽ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് സ്കൂൾ ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. കാനു  ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്‌കോ കമ്പനിയുടെ സഹകരണത്തോടെയാണ്  ഈ സംരംഭം നടപ്പിലാക്കുന്നത്. ഇത് പ്രകാരം  പ്രതിവർഷം 1,866,600 യൂണിറ്റ്  ഉത്പാദിപ്പിക്കുന്ന ഒരു സൗരോർജ്ജ നിലയമായിരിക്കും സ്ഥാപിക്കുക.  രണ്ടു സ്കൂൾ കാമ്പസുകളിലെയും  നിലവിലെ ഊർജ്ജ ഉപയോഗത്തിന്റെ 63 മുതൽ 64% വരെ ഈ പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കപ്പെടും. 

ഇതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളും  കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോയും  സോളാർ പവർ പർച്ചേസ് കരാറിൽ ഒപ്പുവെച്ചു. 25 വർഷത്തെ പാട്ട കരാർ പ്രകാരം സ്‌കൂളിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാവില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഭരണ സമിതി അംഗം ബിനു മണ്ണിൽ വറുഗീസ് കാനൂ ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്കോ സെയിൽസ് മാനേജർ മുഹമ്മദ് പർവേസ് മുസ്തഫ, സരിൻ രാജീവൻ പുത്തലത്ത് എന്നിവർ കരാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. വൈസ് ചെയർമാൻ ജയഫർ  മൈദാനി, ഭരണസമിതി അംഗം അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവരും സന്നിഹിതരായിരുന്നു. 

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed