‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’ ലേഡീസ് വിങ് രൂപീകരിച്ചു


ബഹ്‌റൈനിലെ സാംസ്കാരിക സംഘടനയായ ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’ ലേഡീസ് വിങ് രൂപവത്കരിച്ചു. ഷമീറ ഷാജഹാൻ പ്രസിഡണ്ട്, റംഷീദ ബഷീർ സെക്രട്ടറി, ആബിദ സുഹൈൽ വൈസ് പ്രസിഡണ്ട്, രചന സജീവ് മെംബർഷിപ് സെക്രട്ടറി, രജിത നൗഷാദ്, ഇവന്റ് സെക്രട്ടറി, ജസ്‌ന റാഫി ജോയിന്റ് സെക്രട്ടറി, ശഹ്‌ന സിറാജ്, ബിജിഷ യൂസുഫ്, സുവർണ വിജയൻ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവരാണ് ഇതിന് നേതൃത്വം നൽകുന്നത്.  

ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട്’  പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ചു. കൂട്ടായ്മയിലെ ഒരംഗത്തിന്റെ പിതാവും ചാവക്കാട്ടെ വ്യവസായിയുമായ എ.കെ. ആരിഫിനെ പ്രസിഡന്റ് മെമെന്റോ നൽകി ആദരിച്ചു. ഷാജഹാൻ കേച്ചേരി പൊന്നാട അണിയിച്ചു. ഗ്ലോബൽ കൺവീനർ യുസുഫ് അലി ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഷാജഹാൻ നന്ദി രേഖപ്പെടുത്തി. 

article-image

sers

You might also like

  • Lulu Exchange
  • Straight Forward

Most Viewed