വനിതകൾക്കായി കേക്ക് മിക്സിങ്ങ് പരിപാടി സംഘടിപ്പിച്ചു


അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് അമ്മമാരാകാൻ പോകുന്ന വനിതകൾക്കായി കേക്ക് മിക്സിങ്ങ് പരിപാടി സംഘടിപ്പിച്ചു. മുഹറഖിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് നടന്ന പരിപാടിയിൽ 150ലധികം പേരാണ് പങ്കെടുത്തത്. ഗൈനക്കോളജി വിദഗ്ധരോട് ചോദ്യോത്തര പരിപാടിയും ഇതോടൊപ്പം നടന്നു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സിഇഒ ഡോ ശരത്ത് ചന്ദ്രൻ, വൈസ് പ്രസിഡണ്ട് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ, മുഹറഖ് ശാഖ മാനേജർ ഫ്രാങ്കോ ഫ്രാൻസിസ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഷിബിൻ എന്നിവർ പങ്കെടുത്തു.

ഇതോടൊപ്പം നടന്ന ലക്കി ഡ്രോയിൽ രണ്ട് പേർക്ക് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ ഫ്രീ ഡെലിവറി വൗച്ചറുകളും  20 പേർക്ക് അമ്പത് ദിനാറിന്റെ വൗച്ചറുകളും ലഭിച്ചു. പങ്കെടുത്തവർക്കെല്ലാം മൂന്ന് മാസത്തെ ഫ്രീ കൺസൽട്ടേഷനും, ഗിഫ്റ്റ് ഹാമ്പറുകളും നൽകി.

article-image

sfddf

You might also like

  • Straight Forward

Most Viewed