ചെറുവണ്ണൂർ സ്നേഹസംഗമം ശ്രദ്ധേയമായി

ബഹ്റൈനിലെ ചെറുവണ്ണൂർ സ്വദേശികൾ ഒത്തുകൂടിയ സ്നേഹസംഗമം ശ്രദ്ധേയമായി. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ സി.വി. ഹമീദ്, മജീദ് രിസാല എന്നിവർക്ക് സംഗമത്തിൽ സ്വീകരണം നൽകി. ഗുദൈബിയയിൽ നടന്ന സ്നേഹസംഗമത്തിൽ ബഹ്റൈൻ ചെറുവണ്ണൂർ കൂട്ടായ്മക്ക് രൂപം നൽകി. ഭാരവാഹികളായി സത്യൻ തറവട്ടത്ത് (ചെയർ), എ.ടി.കെ. റഷീദ്, വി.പി. കുഞ്ഞബ്ദുല്ല (വൈസ് ചെയർമാൻ), ഫൈസൽ ചെറുവണ്ണൂർ (ജന. കൺ.), പി.കെ. ഫൈസൽ, എൻ.പി. സജീർ (ജോ. കൺ.), ഫൈസൽ കണ്ടീത്താഴ (ഫിനാൻസ് കൺ) എന്നിവരെ തിരഞ്ഞെടുത്തു. ഫൈസൽ ചെറുവണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം സത്യൻ തറവട്ടത്ത് ഉദ്ഘാടനം ചെയ്തു.
ഫൈസൽ കണ്ടീത്താഴ, അബ്ദുൽ റഷീദ് പുതിയെടുത്ത്, എ.ടി.കെ. റഷീദ്, വി.പി. കുഞ്ഞബ്ദുല്ല, പി.കെ. ഫൈസൽ, പി. അസ്‍ലം, കെ.പി. മുഹമ്മദ്, സി.എം. ശരീഫ്, എൻ.പി. സജീർ, സി.വി. ഹമീദ് എന്നിവർ സംസാരിച്ചു.
zxx