ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട മൂന്ന് അംബാസഡർമാരിൽനിന്നും ഹമദ് രാജാവ് നിയമന രേഖകൾ സ്വീകരിച്ചു

ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട മൂന്ന് അംബാസഡർമാരിൽനിന്നും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയമന രേഖകൾ സ്വീകരിച്ചു. ബ്രസീൽ അംബാസഡർ അഡ്രിയാനോ സിൽവ പോത്ഷി, പാകിസ്താൻ അംബാസഡർ ഥാഖിബ് റഊഫ്, ഈജിപ്ത് അംബാസഡർ റിഹാം അബ്ദുൽ ഹമീദ് മഹ്മൂദ് ഇബ്രാഹിം എന്നിവരിൽ നിന്നുമാണ് നിയമന രേഖകൾ സ്വീകരിച്ചത്. അംബാസഡർമാർ പ്രതിനിധീകരിക്കുന്ന രാഷ്ട്രങ്ങളും ബഹ്റൈനും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് വിലയിരുത്തി.
സഖീർ പാലസിൽ നടന്ന ചടങ്ങിൽ ഹമദ് രാജാവിന്‍റെ പ്രതിനിധി, യുവജന, കായിക കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി, റോയൽ കോർട്ട് കാര്യ മന്ത്രി, വിദേശകാര്യ മന്ത്രി, റോയൽ പ്രോട്ടോകോൾ ഓഫിസർ എന്നിവരും സന്നിഹിതരായിരുന്നു.
asfasdf