കണ്ണൂർ സര്‍വകലാശാല വിസി പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധി പറഞ്ഞത്. വിസിയെ നിയമിച്ച രീതി ചട്ടവരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ അനാവശ്യ ഇടപെടലുണ്ടായെന്നും പറഞ്ഞു.
ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരെ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയതെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം.
ADSADSDSADSADSADS