കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി

കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. കൊല്ലം അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ അംബാസഡറോട് വിശദീകരിച്ചു. എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്‌ലമും സന്നിഹിതനായിരുന്നു.
fdgdfg