ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഇന്ദിരഗാന്ധി അനുസ്മരണവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു


ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരഗാന്ധി അനുസ്മരണവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി ഷഫീക്ക് സൈഫുദ്ദീൻ സ്വാഗതവും ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ അധ്യക്ഷതയും വഹിച്ചു. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ.ഷെമിലി പി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മോട്ടിവേഷൻ സ്പീക്കർ ഫാസിൽ താമരശ്ശേരി മുഖ്യാതിഥിയായി.

പുഷ്പർച്ചനയോടെ തുടങ്ങിയ അനുസ്മരണ ചടങ്ങിൽ ഐവൈസിസി ചാരിറ്റി വിംഗ് കൺവീനർ മുഖ്യ പ്രഭാഷണം നടത്തി. ഏരിയ ട്രഷറർ മൊയ്ദീൻ നന്ദി പറഞ്ഞു. മനാമ ഏരിയയിൽ നിന്നും വന്ന പത്തോളം പുതിയ പ്രവർത്തകർക്ക് അംഗത്വ വിതരണവും നടത്തി.

article-image

dfdxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed