ബി.കെ.എസ് ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവം

പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തമേളയ്ക്കും സാംസ്കാരികോത്സവത്തിനും നാളെ തുടക്കമാകും. നാളെ വൈകിട്ട് ആറ് മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായും ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആന്റ് ആന്റിക്വിറ്റിസിന്റെ ഡയറക്ടർ ദ സെയ്ദ് അബ്ദുൾ ഗാഫർ അൽ അലവി വിശിഷ്ടാതിഥിയായും പങ്കെടുക്കും. നവംബർ 18 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്കാരികോത്സവത്തിലും പി.എസ്. ശ്രീധരൻ പിള്ള, എം എ ബേബി, സാഗരിക ഘോഷ്, മുരളി തുമ്മാരുകുടി, സന്തോഷ് ജോർജ്ജ് കുളങ്ങര, വി.ജെ. ജയിംസ്, ചെഫ് പിള്ള, എം.വി.നികേഷ് കുമാർ, രാവുണ്ണി തുടങ്ങി പ്രശസ്തരായ നിരവധി എഴുത്തുകാരും സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും വിവിധ ദിവസങ്ങളിൽ അതിഥികളായി പങ്കെടുക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പതിനായിരത്തിലധികം ശീർഷകങ്ങളിലുള്ള ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണ് വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളിലായി ഒരുക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കൺവീനറായ പ്രശാന്ത് മുരളീധരൻ, ഡിസി ബുക്സ് പ്രതിനിധി രാജ് മോഹൻ കെ ആർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
dzvdxvdx