ശരത്തിന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു


സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സംഗീത സംവിധായകൻ  ശരത്തിന്റെ നേതൃത്വത്തിൽ ‘ശ്രീരാഗം’ എന്ന പേരിൽ സംഗീതാർച്ചന നടന്നു. നൂറുകണക്കിന് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാടയണിയിച്ചും സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് ഉപഹാരം നൽകിയും ശരത്തിനെ ആദരിച്ചു. ചടങ്ങിൽ ശരത് കുടുംബാംഗങ്ങളുമായി സംവദിച്ചു.  

അദ്ദേഹം ചിട്ടപ്പെടുത്തിയ ഹിറ്റ് ഗാനങ്ങളും ചടങഅങിൽ ആലപിച്ചു. കൂടാതെ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം പാർവതി മേനോന്റെ ഗാനസുധയും ഉണ്ടായിരുന്നു. വർണാഭമായ ചടങ്ങിൽ പരിപാടിയുടെ സ്പോൺസർമാരെ ശരത്ത് ഉപഹാരം നൽകി ആദരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി പറഞ്ഞു.

article-image

്ിേ്

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed