കോട്ടയം പ്രവാസി ഫോറത്തിന്റെ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്റൈനിലെ കോട്ടയം പ്രവാസി ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷവും, ഓണസദ്യയും സെഗയ്യാ കെസിഎ ഹാളിൽ വച്ച് നടന്നു. ജനറൽ സെക്രട്ടറി ഷിബു എബ്രഹാം ചടങ്ങിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡന്റ്‌ ബോബി പാറയിൽ അധ്യക്ഷത വഹിച്ചു. ഐ.സി.ആർ.എഫ് ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ മുഖ്യാഥിതി ആയിരുന്നു.

ഓണാഘോഷ കമ്മിറ്റി കൺവീനർ സോജി മാത്യു ആശംസകൾ നേർന്നു. അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, സഹൃദയ നാടൻ പാട്ടു സംഘം, മിന്നൽ ബീറ്റ്സ് എന്നിവരുടെ കലാപരിപാടികൾ എന്നിവയും അരങ്ങേറി. പുതുപ്പള്ളി ഇലക്ഷൻ പ്രവചന മത്സരത്തിൽ വിജയിയായ അലെൻ ഐസകിനുള്ള സമ്മാനവും ഇതോടനുബന്ധിച്ച് നൽകി. വൈസ് പ്രസിഡന്റ്‌ സജീവ് ചാക്കോ നന്ദി രേഖപ്പെടുത്തി.

article-image

sdfsdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed