ഐസിആർഎഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ബാസ്‌മ കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മിന സൽമാനിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറ്റി അമ്പതോളം തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി.
ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ, ദാർ അൽ ഷിഫാ ഹോസ്പിറ്റൽ , അൽ റബീഹ് മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ സഹകരിച്ചു . മുഖ്യാതിഥിയായ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബാസ്‌മ കമ്പനി ഓപറേഷൻസ് മാനേജർ ജേക്കബ് ജോൺ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിന് ഐസിആർഎഫിന് നന്ദി രേഖപ്പെടുത്തി.
ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ബാസ്‌മ കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മിന സൽമാനിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറ്റി അമ്പതോളം തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി.
dsdsffdsdfs