സാംസ ബഹ്‌റൈൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ സാംസ ബഹ്‌റൈൻ ആഘോഷിച്ചു.
ചടങ്ങിൽ സാംസ ഉപദേശകസമിതി അംഗം വത്സരാജ് കുയിമ്പിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര സേനാനികൾക്ക് ആദരവ് അർപ്പിച്ച അദ്ദേഹം, രാജ്യത്തിന്റെ ഐക്യത്തെയും പുരോഗതിയെയും തകർക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഓർമ്മിപ്പിച്ചു. ഇതിൽ യുവതലമുറയുടെ ജാഗ്രതയും പങ്കാളിത്തവും വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ ബഹ്‌റൈൻ പ്രസിഡന്റ് റിയാസ് കല്ലമ്പലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സോവിൻ സ്വാഗതം ആശംസിച്ചു. ട്രഷറർ സുനിൽ നീലഞ്ചേരി, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, മെമ്പർഷിപ്പ് സെക്രട്ടറി വിനീത്, കിഡ്സ് വിങ് കൺവീനർ മനീഷ്, സൈബു, തൻസീർ, ലേഡീസ് വിങ് പ്രസിഡന്റ് അജിമോൾ, കിഡ്സ് വിങ് അംഗങ്ങളായ ഡൈന, നേഹൽ, ഇനിയാ, ആദി തുടങ്ങിയവർ ആശംസകൾ നേർന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മോഹനൻ നന്ദി രേഖപ്പെടുത്തി.
dgdg

