വേനൽച്ചൂടിൽ തൊഴിലാളികൾക്ക് തണലായി കെ.പി.എഫ് 'ബീറ്റ് ദി ഹിറ്റ്' ക്യാമ്പയിൻ; പഴക്കിറ്റുകൾ വിതരണം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ബഹ്‌റൈനിലെ കൊടും വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസവുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്.) ബഹ്‌റൈൻ. കെ.പി.എഫിന്റെ സാമൂഹികപ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "Beat The Heat" ക്യാമ്പയിനിലൂടെ തൊഴിലിടങ്ങളിൽ നേരിട്ടെത്തി തൊഴിലാളികൾക്ക് പഴക്കിറ്റുകൾ വിതരണം ചെയ്തു.

വേനൽക്കാലത്ത് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും, ശരീരത്തിന് ആവശ്യമായ ജലാംശവും പോഷകങ്ങളും ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. പ്രവാസി തൊഴിലാളികൾക്കിടയിൽ വലിയ ആശ്വാസമാണ് ഈ സംരംഭം പകർന്നുനൽകിയത്.

കെ.പി.എഫ്. ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, രക്ഷാധികാരി കെ.ടി. സലീം, ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങര, അസിസ്റ്റന്റ് ട്രഷറർ സുജീഷ് മാടായി, ഇന്റേണൽ ഓഡിറ്റർ ഹരീഷ് പി.കെ, എക്സിക്യൂട്ടീവ് അംഗം അനിൽ കുമാർ, സാമൂഹിക പ്രവർത്തകരായ ഷഹീൻ ഷാ, ബിജു എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക ഉത്തരവാദിത്തങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് കെ.പി.എഫ്. ഭാരവാഹികൾ വ്യക്തമാക്കി.

article-image

gdxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed