ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി സൽമാബാദ് ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (SNCS) സൽമാബാദ് ഏരിയ യൂണിറ്റിന്റെ പുനഃസംഘടനയോടനുബന്ധിച്ച് വർണ്ണാഭമായ ചടങ്ങുകളും കലാപരിപാടികളും സംഘടിപ്പിച്ചു.
യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച ദൈവദശകത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സൽമാബാദ് ഏരിയ യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് സ്വാഗതവും, കൺവീനർ അനിൽ കുമാർ അധ്യക്ഷതയും വഹിച്ചു. ടൈ പാക്ക് കമ്പനി മേധാവി മനോജ് സുരേന്ദ്രൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, ബി.ഒ.ഡി കോർഡിനേറ്റർ സുധാ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി. സുചിത്ര ബിജു ചടങ്ങിന്റെ അവതാരകയായിരുന്നു.
തുടർന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, സിംഗിൾ ഡാൻസ് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി. കലാകാരന്മാർക്കും ഗുരുവിനുമുള്ള ഉപഹാര സമർപ്പണത്തിന് ശേഷം സൽമാബാദ് സർഗം മ്യൂസിക്കൽ ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേളയും നടന്നു.
gdfg

