സൗജന്യ യാത്രയുടെ മറവിൽ തമിഴ്‌നാട് മോഷണ സംഘങ്ങൾ; പ്രിയദർശിനി ബസുകളിൽ ജാഗ്രതാ നിർദേശം


ഷീബ വിജയൻ

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണ സംഘങ്ങൾ സജീവം. മാല മോഷ്ടാക്കളും പോക്കറ്റടിക്കാരും തട്ടിപ്പിനായി പ്രിയദർശിനി ബസ് താവളമാക്കുകയാണ്. യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പിന്നിൽ തമിഴ്‌നാട് സംഘങ്ങളാണെന്നാണ് വിവരം.വയനാട് ജില്ല കേന്ദ്രീകരിച്ചാണ് മോഷണ സംഘങ്ങളുടെ പ്രവർത്തനം. തമിഴ്‌നാട് സ്വദേശികളായ പത്തിലധികം പേരടങ്ങിയ മോഷണ സംഘം പ്രദേശത്തുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഷാൾ മറപിടിച്ചാണ് മോഷ്ടാക്കൾ സ്ത്രീകളുടെയും വയോധികരുടെയും മാലയും ആഭരണങ്ങളും കവരുന്നത്.

അത്യാവശ്യ ഘട്ടങ്ങളിൽ പോലീസ് കൺട്രോൾ റൂം നമ്പറായ 121ൽ ബന്ധപ്പെടാൻ നിർദേശമുണ്ട്. മാസ്‌ക് ധരിച്ച് ആരെങ്കിലും പിന്തുടരുന്നതായി സംശയം തോന്നിയാൽ ഉടൻ ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് മാറണമെന്നും ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ദിവസം ബസ് സർവീസ് നടത്താൻ ബത്തേരി ഡിപ്പോയിലെ ജീവനക്കാർ വിസമ്മതം അറിയിച്ചിരുന്നു. ഗുണ്ടൽപേട്ട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളിൽ ദിനംപ്രതി തിരക്ക് കൂടുകയാണെന്നാണ് ജീവനക്കാരുടെ ഭാഗം.വാവുബലി ദിനത്തിൽ തിരുനെല്ലിയിലേക്ക് സർവീസ് നടത്തിയ ബസിൽ മോഷണം നടന്നിരുന്നു. വയനാടിന് പുറമെ തൃശൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

article-image

dzsdfdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed