സെവൻ ആർട്സ് കൾച്ചറൽ ഫോറം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വിവിധ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഓറ ആർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

ആക്ടിംഗ് പ്രസിഡന്റ് ബൈജു മലപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ് സ്വാഗതവും മണിക്കുട്ടൻ നന്ദിയും പറഞ്ഞു.

ചെയർമാൻ മനോജ് മയ്യന്നൂർ, ലേഡീസ് വിംഗ് പ്രസിഡന്റ് അഞ്ചു സന്തോഷ്, രഞ്ജിത് കുരുവിള, സുനീഷ്, വിനോദ് അരൂർ, ജയ്സൺ, ലാലു മണിമല, സിബി അടൂർ, സുനിൽ ബാബു, രാജേഷ്, അജിത് കണ്ണൂർ, കൃഷ്ണകുമാർ, നൗഷാദ് മഞ്ഞപ്പാറ, റിജോയ് മാത്യു, അനിൽ രാഘവൻ, റോയി മാത്യു, ജോണി താമരശ്ശേരി, ബിജു കൂരോപ്പട, സൽമാൻ ഫാരിസ്, അനിൽ യു.കെ., ഡോ. ശ്രീദേവി, അൻവർ നിലമ്പൂർ, സാബു പാല, ഷാജി അദ്ലിയ, സുനി ഫിലിപ്പ്, ഷൈനി ജോണി, ആൻസി മേരി വർഗീസ്, സുബി തോമസ്, ടെൻസി മെർവിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ദേശസ്നേഹവും ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed