മൈത്രി ബഹ്റൈൻ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം മൈത്രി ബഹ്റൈന്റെ നേതൃത്വത്തിൽ ട്യൂബ്ലി ലേബർ ക്യാമ്പിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
മൈത്രി ബഹ്റൈൻ പ്രസിഡന്റ് സലിം തയ്യിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും പൊതുപ്രവർത്തകനുമായ എബ്രഹാം ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകനും പൊതുപ്രവർത്തകനുമായ ഇ.വി. രാജീവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവൻ അർപ്പിച്ച ധീര രക്തസാക്ഷികളെ ചടങ്ങിൽ അനുസ്മരിച്ചു. അവരുടെ ത്യാഗസ്മരണകളും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് എക്കാലവും പ്രചോദനമായി നിലനിൽക്കുമെന്ന് യോഗത്തിൽ സംസാരിച്ചവർ വ്യക്തമാക്കി.
മൈത്രി ബഹ്റൈൻ ചീഫ് കോ-ഓർഡിനേറ്റർ സുനിൽ ബാബു പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ഷബീർ ക്ലാപ്പന, എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യിൽ, അൻസാർ തേവലക്കര, അംഗങ്ങളായ നസറുള്ള നൗഷാദ്, സഹദ് സലിം, മുഹമ്മദ് ഇർഫാൻ, ജമാൽ കോയിവിള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
sdfsdf

