ഓപ്പറേഷൻ തൂഫാനിലേക്ക് തിരിച്ചെത്തി പുട്ട വിമലാദിത്യ; വിവാദങ്ങൾക്കൊടുവിൽ വീണ്ടും ചുമതലയേറ്റു


ഷീബ വിജയൻ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു. വ്യക്തിപരമായ അവധിയിലായതിനാലാണ് ഇദ്ദേഹം താത്കാലികമായി ആർ. നിശാന്തിനിക്ക് ചുമതല കൈമാറിയിരുന്നത്. എന്നാൽ പുട്ട വിമലാദിത്യ നോഡൽ ഓഫീസർ സ്ഥാനത്തുനിന്ന് മാറിയത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

എം.ഡി.എം.എ കേസിൽ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയായിരുന്നു ഇദ്ദേഹം ചുമതലയിൽ നിന്നും മാറിയത്. എന്നാൽ പുട്ട വിമലാദിത്യ അവധിയിലായതിനാലാണ് നിശാന്തിനിക്ക് ചുമതല നൽകിയതെന്നായിരുന്നു സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.

article-image

dfsdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed