ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്ക് പദ്ധതി സമാപിച്ചു


മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വേനൽകാലത്ത് തൊഴിലാളികളെ സഹായിക്കാനായി നടത്തി വന്ന സേവന പ്രവർത്തനമായ ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ്ക് പദ്ധതി സമാപിച്ചു. ആയിരത്തോളം പേർ ജോലി ചെയ്യുന്ന ടൂബ്ലിയിലെ സിബാർക്കോ വർക്ക് സൈറ്റിൽ വെച്ച് നടന്ന സമാപന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ & ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലോറി, ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, വൺ ബഹ്റൈൻ മേധാവി ആന്റണി പൗലോസ്, സുബൈർ കണ്ണൂർ, സക്കരിയ പി പുനത്തിൽ, നജീബ് കടലായി, നാസർ മഞ്ചേരി, കിംസ് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നെജീബ്, ദാർ അൽഷിഫ ഡയറക്ടർ സമീർ പൊറ്റച്ചോല, ഐ എൽ എ പ്രസിഡന്റ് ശാരദ അജിത്ത്, തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ എന്നിവരും സമാപന പരിപാടിയിൽ പങ്കെടുത്തു. മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പദ്ധതിയെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.

article-image

ADSADSADS

You might also like

Most Viewed