പുതിയ അക്കാദമിക വർഷത്തിന് മുന്നോടിയായി വിദ്യാലയങ്ങൾക്ക് നിർദ്ദേശങ്ങളുമായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: പുതിയ അക്കാദമിക വർഷത്തിന് മുന്നോടിയായി അധ്യാപകർക്കും ഭരണനിർവ്വഹണ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അധ്യയന വർഷത്തിന്റെ തുടക്കം സുഗമമാക്കുന്നതിനായി കൃത്യമായ വിവരങ്ങൾ അടങ്ങിയ സർക്കുലർ എല്ലാ സ്കൂളുകൾക്കും കൈമാറി.

സ്കൂളുകളിൽ തിരിച്ചെത്തുന്ന ആദ്യ ആഴ്ചയിൽ തന്നെ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള പ്രത്യേക പ്രോഗ്രാമുകൾ തയാറാക്കണമെന്നും, സ്കൂൾ സംബന്ധമായ അവശ്യ വിവരങ്ങളും നടപടിക്രമങ്ങളും അവരെ ബോധ്യപ്പെടുത്തണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.

സ്കൂൾ മാനേജ്മെന്റ് സിസ്റ്റത്തിലെ (School Management System) വിദ്യാർത്ഥികളുടെ വിവരങ്ങൾ 2026 സെപ്റ്റംബർ മൂന്നാം ആഴ്ചയ്ക്കകം കൃത്യമായി അപ്ഡേറ്റ് ചെയ്ത് പൂർത്തിയാക്കാൻ സ്കൂളുകൾക്ക് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസുകൾ കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും ടൈംടേബിളുകൾ കൈമാറിയിട്ടുണ്ടെന്നും വിദ്യാലയങ്ങൾ ഉറപ്പാക്കണം. കൂടാതെ, രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി അവരുമായി കാര്യക്ഷമമായ ആശയവിനിമയ മാർഗ്ഗങ്ങൾ രൂപീകരിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.

article-image

eeet

You might also like

  • Lulu Exchange
  • Straight Forward

Most Viewed