‘തീകൊള്ളികൊണ്ട് തല ചൊറിയേണ്ട’: ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എൻ.എസ്.എസ്
ഷീബ വിജയൻ
ആലപ്പുഴ: മുൻ മന്ത്രിയും എം.എൽ.എയുമായ കെ. ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ വിമർശനങ്ങളോടെ പ്രമേയം പാസാക്കി എൻ.എസ്.എസ് യൂണിയൻ. ചേർത്തല താലൂക്ക് യൂണിയന്റെ വാർഷിക പൊതുയോഗത്തിൽ വെച്ച് യൂണിയൻ സെക്രട്ടറി ജയചന്ദ്രനാണ് ഗണേഷ് കുമാറിനെതിരെ ഈ പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. ഗണേഷ് കുമാർ തീകൊള്ളികൊണ്ട് തല ചൊറിയുകയാണെന്നാണ് പ്രമേയത്തിൽ എടുത്തുപറയുന്നത്.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയുള്ള അനാവശ്യ ജൽപ്പനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നുണ്ട്.
എൻ.എസ്.എസ് പ്രസ്ഥാനം വഴിയാണ് ഗണേഷ് തന്റെ എല്ലാ സ്ഥാനമാനങ്ങളും നേടിയെടുത്തത്. അദ്ദേഹത്തിന് നിലവിലുള്ള സ്ഥാനം തെറിച്ചത് സ്വന്തം കയ്യിലിരിപ്പുകൊണ്ടാണെന്നും, ഇപ്പോൾ ഗണേഷ് കുമാർ വിഘടനവാദികളുടെ വാലായി മാറിയിരിക്കുകയാണെന്നും പ്രമേയത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നു.
dvsddsdfsdfs

