അൽ ഫുർഖാൻ ക്യാമ്പയിൻ സ്വാഗതസംഘം രൂപീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: "മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേർ സാക്ഷ്യം" എന്ന ശീർഷകത്തിൽ അൽഫുർഖാൻ സെന്ററും ശൈഖ ഹെസ്സ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.
പ്രവാചകന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാനവികതയുടെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും പ്രവാചക ജീവിതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റി പരസ്പര സ്നേഹവും സൗഹാർദ്ദവും വളർത്താനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. അദ്ലിയ അൽ ഫുർഖാൻ സെന്ററിൽ ചേർന്ന ജനറൽ ബോഡിയുടെയും ഖുർആൻ പഠിതാക്കളുടെയും സംഗമത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
അൽഫുർഖാൻ സെന്റർ ഫോർ എക്സ്പാട്രിയേറ്റ് കമ്മ്യൂണിറ്റീസ് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുള്ള അബ്ദുൽ ഹമീദ് അൽ സഅ്ദിയാണ് ചീഫ് പാട്രൺ. സൈഫുല്ല ഖാസിം (അസിസ്റ്റന്റ് പാട്രൺ), നൗഷാദ് സ്കൈ (ചെയർമാൻ), സുഹൈൽ മേലടി, മനാഫ് സി.കെ. (വൈസ് ചെയർമാന്മാർ), അബ്ദുസ്സലാം ബേപ്പൂർ (ജനറൽ കൺവീനർ), ഹിഷാം കുഞ്ഞഹമ്മദ്, മുബാറക്ക് വി.കെ. (അസിസ്റ്റന്റ് കൺവീനർമാർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.
കൂടാതെ പബ്ലിക് റിലേഷൻസ്, ഫൈനാൻസ്, രജിസ്ട്രേഷൻ, പബ്ലിസിറ്റി, ഇവന്റ് മാനേജ്മെന്റ്, സോഷ്യൽ മീഡിയ, വളണ്ടിയർ തുടങ്ങി വിവിധ ഉപസമിതികൾക്കും യോഗത്തിൽ രൂപം നൽകി.
ഓഗസ്റ്റ് 28 വെള്ളി കെ.സിറ്റി ഹാളിൽ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ തുടക്കമാകുന്ന ക്യാമ്പയിൻ നവംബർ 27-ന് സമാപിക്കും. ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി കുടുംബ സംഗമങ്ങൾ, പാനൽ ചർച്ചകൾ, വിദ്യാർത്ഥികളുടെയും കുട്ടികളുടെയും വിജ്ഞാന വിനോദ പരിപാടികൾ, വനിതാ സംഗമങ്ങൾ, ക്വിസ് മത്സരങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
സ്വാഗതസംഘ രൂപീകരണ യോഗത്തിൽ അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. മനാഫ് കബീർ സ്വാഗതവും ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.
sdfgdsf

