മുഹറഖ് മലയാളി സമാജം ഓണം വിപുലമായി ആഘോഷിച്ചു


അഹ്‍ലൻ പൊന്നോണം സീസൺ−4 എന്ന പേരിൽ മുഹറഖ് മലയാളി സമാജം ഓണം വിപുലമായി ആഘോഷിച്ചു. മുഹറഖ് സയ്യാനി ഹാളിൽ  നടന്ന ആഘോഷത്തിൽ വിവിധ ഓണക്കാല കളികളുടെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും പങ്കെടുത്ത വ്യത്യസ്തമായ കലാപരിപാടികൾ നടന്നു.  പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂറിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഡോ. ഹസൻ ഈദ് ബുഖമാസ് എം.പി ഉദ്ഘാടനം ചെയ്തു. മുഹറഖ് മുനിസിപ്പൽ കൗൺസിലർ ദലാൽ ഈസ അൽ മുഖാവി മുഖ്യാതിഥിയായിരുന്നു. 

ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരി എബ്രഹാം ജോൺ, ഷമാൽ കോൺട്രാക്ടിങ് എം.ഡി മുഹമ്മദ്‌ സഹീർ, ട്രഷറർ ബാബു എം.കെ എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു. സെക്രട്ടറി രജീഷ് പി.സി നന്ദി രേഖപ്പെടുത്തി. 

article-image

fxcxh

You might also like

  • Straight Forward

Most Viewed