ഡി.പി വേൾഡ് അന്താരാഷ്ട്ര ഗോൾഫ് ടൂറിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും

ഡി.പി വേൾഡ് അന്താരാഷ്ട്ര ഗോൾഫ് ടൂറിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. റോയൽ ഗോൾഫ് ക്ലബ്ബിൽ 2024 ഫെബ്രുവരി 1 മുതൽ 4 വരെയാണ് ബഹ്‌റൈൻ ചാമ്പ്യൻഷിപ് അരങ്ങേറുന്നത്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ഡി.പി വേൾഡ് ടൂറിന്റെ ചീഫ് എക്‌സിക്യൂട്ടിവ് കീത്ത് പെല്ലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ദശലക്ഷക്കണക്കിന് വരുന്ന ആഗോള ടി.വി പ്രേക്ഷകരും ഗോൾഫ് മാമാങ്കത്തിന് സാക്ഷികളാകും.
26 രാജ്യങ്ങളിലായി 40 ലധികം ടൂർണമെന്റുകളാണ് സീസണിൽ നടക്കുന്നത്. പങ്കെടുക്കുന്നവർക്ക് മൊത്തം 148.5 മില്യൺ ഡോളറിന്റെ സമ്മാനത്തുകയാണ് ലഭിക്കുക. 2011−ൽ ബഹ്‌റൈനിൽ നടന്ന വോൾവോ ഗോൾഫ് ചാമ്പ്യൻസ് ടൂർണമെന്റിനുശേഷം രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും വലിയ ഗോൾഫ് മത്സരമാണിത്. മിഡിലീസ്റ്റിലെ മോട്ടോർ സ്‌പോർട്ടിന്റെ ആസ്ഥാനമെന്ന നിലയിൽ അറിയപ്പെടുന്ന ബഹ്റൈന് ആഗോള തലത്തിൽ കായിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാനുള്ള മറ്റൊരു വസരമാണ് ബഹ്റൈന് ഇതിലൂടെ ലഭിക്കുന്നത്. 2024 ൽ ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടു വരെയാണ് ഗ്രാൻഡ് പ്രീ കാറോട്ട മത്സരം ബഹ്റൈനിൽ നടക്കുന്നത്.
rsgrdsg